മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷത്തെ ബി കെ എസ് ശ്രാവണം ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 17 ,ബുധനാഴ്ച രാത്രി 8 മണിക്ക് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ആശംസകൾ അറിയിച്ച ചടങ്ങിൽ നിരവധി സമാജം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണവും ഉണ്ടായിരുന്നു.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ചെയർമാൻ എം പി രഘു , ജനറൽ കൺവീനർ ശങ്കർ പല്ലൂർ ,സമാജം ഭരണ സമിതി അംഗങ്ങളായ വറുഗീസ് ജോർജ്ജ് , ദിലീഷ് കുമാർ , ആഷ്‌ലി കുര്യൻ , ഫിറോസ് തിരുവത്ര , ശ്രീജിത്ത് ഫറോക്ക് , പോൾസൺ ലോനപ്പൻ , മഹേഷ് ജി പിള്ള സമാജം മുതിർന്ന അംഗങ്ങളായ അനിൽ മുതുകുളം , സുബൈർ കണ്ണൂർ, വീരമണി കൃഷ്ണൻ , ജയ രവി കുമാർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു . ഈ വർഷത്ത ഓണാഘോഷം വമ്പിച്ച വിജയമാക്കുന്നതിന് എല്ലാവരുടെടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സമാജം ഭരണ സമിതി അഭ്യർത്‌ഥിച്ചു.