മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി പ്രാണ ആയുർവേദിക് സെന്ററുമായി സഹകരിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ പ്രാണ ആയുർവേദിക് സെന്ററിൽ നടന്ന ക്യാമ്പിൽ നൂറോളം പ്രവാസികൾക്ക് തെറപ്പി ഉൾപ്പെടെയുള്ള വിവിധ ചികിത്സകൾ ഉപയോഗപ്പെടുത്താൻ സാധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്റ് റിയാസ് ഓമാനൂർ അധ്യക്ഷത വഹിച്ചു.
ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് നാസർ കുരിക്കൾ വിശദീകരിച്ചു. കെ.എം.സി.സി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സംസ്ഥാന നേതാക്കളായ സലീം തളങ്കര, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ, അസ്ലം വടകര, ഹെൽത്ത് വിങ് കൺവീനർ അഷ്റഫ് കാട്ടിൽപീടിക തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് മുനീർ നന്ദിയും പറഞ്ഞു. പ്രാണ ആയുർവേദിക് സെന്റർ ജി.എം രജിത, ഡോക്ടർമാരായ നുസ്രത്ത്, ഹെന നാരായണൻ എന്നിവർ നേതൃത്വം നൽകി.









