മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പോഷക സംഘടനയായ ഒ ഐ സി സി ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിൻ ഭാഗമായി ബഹ്റൈനിലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസ് അനുഭാവികളായ ആളുകളെ ഒരു കുടക്കീഴിൽ അണി നിരത്തുക എന്ന ലക്ഷ്യവുമായി മെഗാ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.
ആദ്യ മെമ്പർഷിപ്പ് മുൻ ചെറുപുഴ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മിദ്ലാജ് പുളിങ്ങോം ന് നൽകി ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനറും,ലോക കേരള സഭ അംഗവുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഫിറോസ് നങ്ങാരത്ത് അധ്യക്ഷ വഹിച്ച ചടങ്ങിൽ ഒ സി സി സി ആക്ടിംഗ് പ്രസിഡണ്ട് രവി കണ്ണൂർ,ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു.
ജില്ല വൈസ് പ്രസിഡൻ്റ് അഷ്റഫ് കക്കാട്,സെക്രട്ടറി നിജിൽ രമേഷ്,മഹേഷ്,സനീഷ് ,ജലീൽ അലവിൽ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി ബിജേഷ് ബാലൻ സ്വാഗതവും ട്രഷറർ അനീഷ് ജോസഫ് നന്ദിയും പറഞ്ഞു.