bahrainvartha-official-logo
Search
Close this search box.

രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

IMG-20220823-WA0020

മനാമ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തി.  നൂറുകണക്കിന് പേർക്ക് പ്രയോജനം ചെയ്ത ക്യാമ്പ് അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ വെച്ചാണ് നടത്തിയത്.

റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങ് സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ ഇഖ്ബാൽ ഉദ്‌ഘാടനം ചെയ്തു. അനസ് റഹിം സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തക ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അമൽദേവ്, IYCC സെക്രട്ടറി ബെൻസി ഗനിയുട്, ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫിറോസ്, കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി, ബ്ലസ്സൻ മാത്യു, മുഹമ്മദ്‌, ഐസിഎഫ് പ്രതിനിധി അഷ്‌റഫ്‌ സി എച്ച്, മണി കുട്ടൻ എന്നിവർ സംസാരിച്ചു, ബേസിൽ നെല്ലിമറ്റം നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!