മനാമ: എസ്.കെ.എസ്. എസ് എഫ് ബഹ്റൈൻ സമസ്ത ബഹറൈനിന്റെ കേന്ദ്ര, ഏരിയ പ്രതിനിധികളെയും, എല്ലാ കീഴ്ഘടങ്ങളേയും ഉൾപ്പെടുത്തി ഡെലിഗേറ്റ് കോൺവോക് സംഘടിപ്പിച്ചത്.
സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച പ്രതിധിനി സംഗമം മദ്‌റസ വിദ്യാർത്ഥി അബ്ദുല്ല ജാഫറിന്റെ ഖുർആൻ പാരായണത്തോടു കൂടിയാണ് തുടക്കം കുറിച്ചത്. SKSSF ബഹ്റൈൻ ജന: സെക്രട്ടറി മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ ആക്ടിംഗ് ജന: സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും എസ്.കെ.എസ്. എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ആധുനിക ലോകത്തു ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവർക്കിടയിൽ യഥാർത്ഥ വിശ്വാസിയായി ജീവിച്ചു ഇസ്ലാം എന്താണെന്നു മറ്റുള്ളവർക്കു കാണിച്ചു കൊടുക്കാൻ നമുക്കു സാധിക്കണം എന്നു പ്രഭാഷണ മധ്യേ അദ്ദേഹം സദസ്സിനെ ഉണർത്തി.
ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട് ആശംസയർപ്പിച്ചു സംസാരിച്ചു. നവാസ് കുണ്ടറ സ്വാഗതവും, മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.