മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മറ്റിക്ക് കീഴിലുള്ള ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ മെമ്പറായി തെരഞ്ഞെടുത്ത നിസാർ കുന്നംകുളത്തിങ്ങലിനെ യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ലാ കമ്മറ്റി ആദരിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടാനുബന്ധിച്ചു നടന്ന നേതൃയോഗത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാകുറ്റി നിസാറിനെ പൊന്നാട അണിയിച്ചത്. യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ്ബാബു അധ്യക്ഷനായിരുന്നു. എംബിഎ ബിരുദ ധാരിയായ നിസാർ കലിമ എം കെ എ ഗ്രൂപ്പിന്റെ ജനറൽ മാനേജറും ഒഐസിസി ബഹ്‌റൈൻ യൂത്ത് വിംഗ് സെക്രട്ടറിയും ആണ്. പട്ടാമ്പി ഓങ്ങല്ലൂർ ആണ് സ്വദേശം.