ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

77

മനാമ: ട്രാഫിക്ക് തിരക്ക് കുറയ്ക്കുന്നതിനു സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനുമായുള്ള ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ മനാമ, മുഹറഖ് ട്രാഫിക്കുകളിൽ ഇസ ടൗണും ട്യൂബിലി ഫ്‌ളൈഓവറും ബന്ധിക്കുന്നയിടത്ത് നാലാമത്തെ പാത കൂടി ചേർക്കുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് പ്രതിദിനം 115,000 വാഹനങ്ങൾ ആധാരി പാർക്കിനടുത്തുള്ള ഹൈവേയുടെ ഭാഗത്ത് ഉപയോഗിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഹൈവേയുടെ ശേഷി വർധിക്കുകയും ഓരോ ദിശയിലും 6000 വാഹനങ്ങൾ എന്നുള്ളത് 8000 ആയി ഉയരുകയും ചെയ്യും.

3.6 km വരുന്ന വികസന പദ്ധതിയ്ക് BD 1.69 മില്യൺ ചെലവ് വരും. ഗൾഫ് ഫിനാൻഷ്യൽ സപ്പോർട്ട് പാക്കേജിന്റെ ഭാഗമായി കുവൈറ്റ് ഫണ്ട് ഫോർ എകണോമിക് ഡവലപ്മെന്റെ ആണ് ധനസഹായം നൽകുന്നത്. വർക്സ്‌, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി ഇസ്സാം ഖലാഫ് ഇന്നലെ പ്രൊജക്റ്റ് പരിശോധിച്ചു. ശൈഖ് ഇഹാ ബിൻ സൽമാൻ ഹൈവേയുടെ രണ്ട് ഡറേഷനിലും നാലു വരി പാതയാക്കാനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജ് ലഭിച്ചാൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!