മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം റമദാന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ (വ്യാഴം) രാത്രി 8 :15 നു സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിൽ ലുഖ് മാൻ കുറ്റ്യാടി ‘ഖൽബ് നിറക്കാം ഈമാൻ കൊണ്ട്’ എന്ന വിഷയത്തിലും മുഹറഖ് മസ്‌ജിദുൽ ഈമാൻ മജ്‌ലിസിൽ ‘റയ്യാൻ എന്ന കവാടം’ എന്ന വിഷയത്തിൽ ജമാൽ ഇരിങ്ങലും റിഫ ദിശ സെന്ററിൽ ‘റമദാൻ ആത്മഹർഷത്തിന്റെ ദിനരാത്രങ്ങൾ’ എന്ന വിഷയത്തിൽ സഈദ് റമദാൻ ന ദ് വിയും പ്രഭാഷണം നടത്തുന്നു. മൂന്നു ഏരിയ കളിലും നടക്കുന്ന വിജ്ഞാന സദസ്സിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 36710698, 33647524, 33200602 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാ ണെന്ന് സംഘാടകർ അറിയിച്ചു.