bahrainvartha-official-logo
Search
Close this search box.

പ്രതിഭ മുഹറഖ് മേഖല ഏകദിന വോളിബോൾ ടൂർണ്ണമെന്റ്; അൽഒസ്ര ജേതാക്കൾ

WhatsApp Image 2022-09-03 at 7.42.40 AM

മനാമ: സൽമാനിയ പ്രദേശത്തുള്ള അൽക്വദിശിയ കൾച്ചറൽ & സ്പോർട്ട്സ് ക്ലബിന്റെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു രാവിലെ 7.30 മുതൽ വൈകീട്ട് ആറു മണി വരെ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ അണിനിരന്ന എട്ട് ടീമുകളുടെ തീപാറുന്ന പോരാട്ടം നടന്നത്. ടൂർണമെന്റ് കാപിറ്റൽ ഗവർണറേറ്റ് അംഗവും യുത്ത് എംപവർമെൻറ് തലവനും കേണലും മിലിട്ടറി എഞ്ചിനിയറുമായിരുന്ന യൂസഫ് ബിൻ ജരിയ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടകസമിതി കൺവീനർ ഷംജിത്ത് കോട്ടപ്പള്ളി സ്വാഗതമാശംസിച്ചു. മേഖല പ്രസിഡണ്ട് അനിൽ കുമാർ കെ.പി. അദ്ധ്യക്ഷനായിരുന്നു.പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , പ്രതിഭ ജനറൽ സിക്രട്ടറി പ്രദീപ് പത്തേരി രക്ഷാധികാരി കമ്മിറ്റി അംഗം എ.വി അശോകൻ എന്നിവർ ആശംസകൾ നേർന്നു.

സിഞ്ച് ഫ്രൻ്റ്സ് ,റിഫ സ്റ്റാർ ബഹ്‌റൈൻ വിക്ടോറിയ സീക്രട്ട് ഫിലിപ്പൈൻസ്. ലങ്കാലി നേപ്പാൾ,പർബാധ് നേപ്പാൾ, അൽ ഒസ്ര, ആൻറലസ് വോളി സ്പൈക്കേഴ്സ്, ജുഫൈർ ഫ്രൻ്റ്സ് എന്നീ ടീമുകൾ ഉൾപ്പെട്ട നാല് ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പ് ലീഗ് മത്സരമായാണ് ക്വർട്ടർ ഫൈനൽ അരങ്ങേറിയത്. .തുടർന്ന് നടന്ന സെമി ഫൈനലിൽ ലങ്കാലി നേപ്പോൾ X പർബാധ് നേപ്പാളിനെയും, അൽ ഒസ്ര x ആൻറലോസ് വോളി സ്പൈക്കേഴ്സിനെയും നേരിട്ടു. ഫൈനലിസ്റ്റുകളായ ലങ്കാലി നേപ്പോളും അൽ ഒസ്രയും ഏറ്റുമുട്ടിയ ഇഞ്ചോടിഞ്ച് ഫൈനൽ മത്സരത്തിൽ തുടർച്ചയായ രണ്ട് സെറ്റുകൾ നേടിയെടുത്ത് കൊണ്ട് അൽ ഒസ്ര വോളിബോൾ ടീം പ്രഥമ പ്രതിഭ മുഹറഖ് മേഖല ഏകദിന വോളിബോൾ ടൂർണ്ണമെന്റ് ജേതാക്കളായി. സമാപന ചടങ്ങിൽ വെച്ച് ഏറ്റവും ഏറ്റവും നല്ല സപൈക്കറായി തെരഞ്ഞെടുക്കപ്പെട്ട അൽ ഒസ്ര ടീമിലെ കമാലിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം എ.വി അശോകനും,ഏറ്റവും നല്ല ഓൾ റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട ലങ്കാലി നേപ്പാൾ ടീമിലെ മൻ ബഹദൂറിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം എ സുരേഷും, ഏറ്റവും നല്ല സെറ്ററായി തെരഞ്ഞെടുക്കപ്പെട്ട അൽ ഒസ്ര ടീമിലെ സുബിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം മനോജ് മാഹിയും, ഏറ്റവും നല്ല ലിബറോയായി തെരഞ്ഞെടുക്കപ്പെട്ട ജുഫൈർ ഫ്രൻ്റ്സ് ടീമിലെ അശിഖിനുള്ള ഉപഹാരം പ്രതിഭ കേന്ദ്ര ജോയിൻ്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും കൈമാറി.

ജേതാക്കളായ അൽ ഒസ്രക്കുള്ള ക്യാഷ് അവാർഡ് മേഖല ആക്ടിംഗ് സെക്രട്ടറി ഷിജുവും റണ്ണേഴ്സ് അപ്പായ ലങ്കാലി നേപ്പോളി ടീമിനുള്ള കേഷ് അവാർഡ് മേഖല മെമ്പർഷിപ്പ് സിക്രട്ടറി ഷീല ശശിയും നൽകി.
ജേതാക്കളായ അൽ ഒസ്രക്കുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി സഖാവ് പ്രദീപ് പത്തേരിയും ,
റണ്ണേഴ്സ് അപ്പായ ലങ്കാലി നേപ്പോളി ടീമിനുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോടും കൈമാറി. ഈ വോളിബോൾ മേള വമ്പിച്ച വിജയമാക്കി തീർക്കാൻ പ്രവർത്തിച്ചത് കൺവീനർ ഷംജിത്ത് കോട്ടപ്പള്ളിയുടെയും ജോയിൻ്റ് കൺവീനർ അനിൽ സി. കെ.യുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!