bahrainvartha-official-logo
Search
Close this search box.

യു.പി.പി വിദ്യാര്‍ത്ഥികള്‍ക്കായി ”എയിം22” എന്ന പേരില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2022-09-02 at 8.24.44 PM

മനാമ: യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനും നല്ല ഭാവി കെട്ടിപടുക്കാനുള്ള ഉറച്ച തീരുമാനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ച് സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജുഫൈര്‍ ഗോള്‍ഡന്‍ നവാറസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പഠനക്യാമ്പില്‍ രണ്ടു സെഷനുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു .

പ്രമുഖ പരിശീലകരായ നരേന്ദ്ര കപൂര്‍, ഡോക്ടര്‍ ഷിറിനകപൂര്‍ , നിധീഷ്, സുധി എന്നിവര്‍ വ്യത്യസ്ഥമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധങ്ങളായ തരത്തില്‍ ക്ളാസ്സുകള്‍ നല്‍കി. യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. കോഡിനേറ്റര്‍മാരായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. യു.പി.പി ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍ , എഫ്.എം.ഫൈസല്‍, എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട് ,ജോണ്‍തരകന്‍ , അന്‍വര്‍ ശൂരനാട്, സെയ്ദ് ഹനീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!