ശ്രാവണ ജനസാഗരം; മഹാരുചിമേളക്കായ് ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

IMG-20220903-WA0012

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം 2022’ ൻറെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേളയായ ‘മഹാ രുചിമേളയിൽ’ വൻ ജന പങ്കാളിത്തം. വിവിധ ദേശങ്ങളുടെ വൈവിധ്യമൂറുന്ന രുചി നുകരാൻ ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ രണ്ടു വർഷത്തെ കൊറോണക്കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി ഉത്സവ സംഗമത്തിന് വേദിയായി ബഹ്‌റൈൻ കേരളീയ സമാജം മാറി. വ്യത്യസ്ത രുചി വിഭവങ്ങളുമായി പ്രവാസി കൂട്ടായ്മകൾ അണിചേർന്നപ്പോൾ ആർപ്പുവിളികൾക്ക് ഓളം പകരാനായി എത്തിയ പ്ര​ശ​സ്ത അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷിൻറെ സാന്നിധ്യവും പ്ര​വാ​സി​ക​ൾ​ക്ക്​ മ​റ​ക്കാ​നാ​വാ​ത്ത അനുഭവമാണ് സമ്മാനിച്ചത്.

വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്ന്​ 25 സ്റ്റാ​ളു​ക​ളാ​ണ്​ മേ​ള​യി​ൽ തു​റ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള രു​ചി വൈവിധ്യം നാടൻ ശൈലികളിലുള്ള സ്റ്റാളുകളുടെ പേരുകളിലും പ്രകടമായിരുന്നു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​​ന്റെ ‘ചി​ന്ന​ക്ക​ട’, ശാ​ന്തി​തീ​രം ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യം ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​റി​​ന്റെ ‘ശാ​ന്തി​തീ​രം ത​ട്ടു​ക​ട’, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ലൈ​ബ്ര​റി​യു​ടെ ‘ഗ്ര​ന്ഥ​പ്പു​ര​യു​ടെ രു​ചി​മേ​ളം’, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യാ​ർ​ക്​ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​റി​​ന്റെ ‘പി​രി​ശ​പ്പ​ത്തി​രി’, ‘ഓ​ണാ​ട്ടു​ക​ര​യു​ടെ രു​ചി​പ്പെ​രു​മ’, ‘ഒ​രു ബാ​ഡ്​​മി​ന്‍റ​ൺ അ​പാ​ര രു​ചി, കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ത​ട്ടു​ക​ട, സമാജം വനിതാ വിഭാഗത്തിൻറെ ‘മരുമോൾടെ അടുക്കള’, ബഹ്‌റൈൻ ഫുഡ് ലവേർസ് കൂട്ടായ്മയുടെ സ്റ്റാളുകൾ തു​ട​ങ്ങി കെ​ട്ടി​ലും മ​ട്ടി​ലും രു​ചി​യി​ലും പേ​രി​ലും വൈ​വി​ധ്യം തു​ളു​മ്പു​ന്ന സ്റ്റാ​ളു​ക​ളി​ലെ വി​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സ​മ്മാ​നി​ച്ച​ത്​ പു​തി​യൊ​രു രു​ചി​ലോ​ക​മാ​ണ്. സാ​ധ​ന​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന പ​ണം കൊണ്ട് വി​വി​ധ ത​ര​ത്തി​ലു​ള്ള അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഒ​രു​ക്കി​യ സ്റ്റാ​ളു​ക​ളും മഹാരുചിമേളക്ക് മാറ്റ് കൂട്ടി.

മുട്ടമാല, കൊ​ഞ്ചും മാ​ങ്ങ, തൈ​ര്​ മാ​ങ്ങ, അ​സ്ത്രം, ഇ​ടി​ച്ചു​കു​ത്തി മോ​രും​വെ​ള്ളം, പു​ഴു​ക്കും മ​ത്തി​ക്ക​റി​യും, കരിമീൻ, ച​ട്ടി​പ്പ​ത്തി​രി, ഉ​ന്ന​ക്കാ​യ്, പു​ട്ട്​ ബി​രി​യാ​ണി തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ ഭക്ഷണപ്രേമികൾക്ക് മറക്കാനാവാത്ത രുചി വൈവിധ്യമാണ് സമ്മാനിച്ചത്. വിവിധ സ്റ്റാളുകൾ സന്ദർശിച്ച് അവതാരകൻ രാജ് കലേഷ് ഏവർക്കും ആവേശം പകർന്നപ്പോൾ ഫ്ലാഷ്മോബ് അടക്കമുള്ള വിവിധ നൃത്ത സംഗീത വിരുന്നുകളും മേളക്ക് കൊഴുപ്പേകി. തത്സമയം ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ പറയുന്നവർക്കായി സമ്മാനങ്ങളും നൽകി.

രാ​ജ്​ ക​ലേ​ഷ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത മ​ഹാ​രു​ചി​മേ​ള​യി​ൽ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ കാ​ര​ക്ക​ൽ, രു​ചി​മേ​ള ക​ൺ​വീ​ന​ർ ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഓ​ണാ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ര​ഘു, സമാജം ഭരണ സമിതി അംഗങ്ങളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!