മനാമ: ദാറുൽ ഈമാൻ ബഹ്റൈൻ കേരള ചാപറ്റർ വനിതാ വിംഗ് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ച ഉമ്മുൽ മുഅമിനീൻ ആഇശ: സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ വെബിനാർ ശ്രദ്ധേയമായി. സാമൂഹ്യ_ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വെബിനാർ എ. റഹ്മത്തുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സമാധാന പൂർണമായ ഇസ്‌ലാമിനെ പൈശാചിക വത്കരിച്ച് ഉന്മൂലനം ചെയ്യുക എന്ന പ്രൊപഗണ്ടയുടെ ഭാഗം മാത്രമാണ് പ്രവാചകനും ആഇശ (റ) തമ്മിലുള്ള വിവാഹ പ്രായത്തെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങളെന്ന് റഹ്മത്തുന്നിസ ടീച്ചർ അഭിപ്രായപ്പെട്ടു.
ഇസ്ലാം-ഫിഖ്ഹ് വിഷയങ്ങളിൽ ഇത്രയേറെ അവഗാഹമുള്ള മറ്റൊരു വനിത വ്യക്തിത്വത്തെ കണ്ടെത്തുക പ്രയാസമാണെന്നും റിപ്പോർട്ട് ചെയ്ത ഹദീസു കളിൽ അവർ കാണിച്ചിരുന്ന ആത്മാർത്ഥത അഭിനന്ദനാർഹമായിരുന്നെന്നും മുഖ്യ പ്രഭാഷക അഡ്വ: തമന്ന സുൽത്താന അഭിപ്രായപെട്ടു.
ദാറുൽ ഈമാൻ കേരളഘടകം വനിതാവിംഗ് പ്രസിഡൻ്റ് സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇസ്ലാഹി സെൻ്റെർ വനിതാവിഭാഗം പ്രസിഡൻ്റ് ഇസ്മത്ത് ജൻസീർ സിസ്റ്റേഴ്സ് യൂനിറ്റി ഫോറം സെക്രട്ടറി സഹ്‌ല റഹീം ,എഴുത്തുകാരി ഉമ്മു അമ്മാർ എന്നിവർ ആശംസകളറിയിച്ചു.ദാറുൽ ഈമാൻ കേരളാ’ വനിതാവിഭാഗം സെക്രട്ടറി നദീറ ഷാജി സ്വാഗതവും വൈസ്പ്രസിഡൻ്റെ ജമീല ഇബ്രാഹിം സമാപനവും നടത്തി. സക്കിയ ഷമീറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ അസ്റ ഗാനമാലപിച്ചു.ഷാനി റിയാസ് പരിപാടി നിയന്ത്രിച്ചു.