bahrainvartha-official-logo
Search
Close this search box.

നി​കു​തി​വെ​ട്ടി​പ്പും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളും ത​ട​യുക ലക്ഷ്യം; ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ല്ലാ​ത്ത സി​ഗ​ര​റ്റു​ക​ൾക്ക് ഒക്ടോബർ 16 മുതൽ ബഹ്‌റൈനിൽ പൂർണ നിരോധനം

New Project - 2022-09-05T121106.782

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന എ​ല്ലാ സി​ഗ​ര​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ പ​തി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​​ന്റെ അ​വ​സാ​ന ഘ​ട്ടം ഒ​ക്​​ടോ​ബ​ർ 16ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ദേ​ശീ​യ റ​വ​ന്യൂ ബ്യൂ​റോ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു.

ഡി​ജി​റ്റ​ൽ സ്​​റ്റാ​മ്പ്​ പ​തി​പ്പി​ക്കാ​ത്ത സി​ഗ​ര​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ശേ​ഖ​രി​ച്ച്​ വെ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ എ​ൻ.​ബി.​ആ​ർ ഇ​റ​ക്കു​മ​തി​ക്കാ​രോ​ടും വ്യാ​പാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്​​ടോ​ബ​ർ 16നു​ശേ​ഷം ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ഇ​ല്ലാ​ത്ത സി​ഗ​ര​റ്റു​ക​ളു​ടെ വി​ൽ​പ​ന​യും കൈ​വ​ശം വെ​ക്കു​ന്ന​തും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ല്ലാ​ത്ത സി​ഗ​ര​റ്റു​ക​ൾ വി​ത​ര​ണ​ക്കാ​ർ​ക്കു​ത​ന്നെ തി​രി​ച്ചു​ന​ൽ​ക​ണം. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ പ​തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം മാ​ർ​ച്ച്​ 11നാ​ണ്​ നി​ല​വി​ൽ വ​ന്ന​ത്. ഉ​ൽ​പാ​ദ​നം മു​ത​ൽ ഉ​പ​യോ​ഗം വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ എ​ക്സ്​​സൈ​സ്​ തീ​രു​വ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​നു​മാ​ണ്​ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി സ​ർ​ക്കാ​റി​ന്റെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 80008001 എ​ന്ന കോ​ൾ സെ​ന്‍റ​ർ ന​മ്പ​റി​ൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!