മനാമ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണം പൊന്നോണം 2022 എന്ന പേരിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ വൈകുന്നേരം 6 മണി വരെ റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
ഓണപ്പൂക്കളം, ഓണസദ്യ, കടത്തനാടൻ കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, ഫൺ ആൻഡ് ഗെയിംസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയെ കുറിച്ച് കൂടുതൽ അറിയുവാൻ പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ എം.എം ബാബു വിനെ 66383799എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.