മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ് മരിച്ചത്.
15 വർഷമായി ബഹ്‌റൈനിൽ കുക്കായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: റസീന: മക്കൾ: നിദ, നിദാൽ, നിഹാദ്.