bahrainvartha-official-logo
Search
Close this search box.

“റിഡംഷൻ-22”: കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം സെപ്തംബർ 9 ന്

New Project - 2022-09-07T002456.433

മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 സെപ്തംബർ 9 ന് രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ഓഫീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

പ്രമുഖ സൈക്കോളജിസ്റ്റും ഇന്റർനാഷണൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തും, കെഎംസിസി ബഹ്‌റൈൻ പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ പരിപാടി ഉദ്‌ഘാടനം ചെയ്യും സമസ്‌ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജന സെക്രട്ടറി അബ്ദുൽ റഹിമാൻ A, അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ തങ്ങളുടേതായ മുഖ മുദ്ര പതിപ്പിച്ച കാസർഗോഡ് ജില്ലാ കമ്മിറ്റി നിരവധി കർമ്മ പദ്ധതികളുമായാണ് പ്രവർത്തനോദ്ഘാടനത്തെ അഭിമുഖീകരിക്കുന്നത്. അഞ്ഞൂറിൽ പരം ആളുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്, മത സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരും സംബന്ധിക്കുന്നു.

കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സലീം തളങ്കര ജില്ലാ പ്രസിഡന്റ് ഖലീൽ ആലംപാടി, ജനറൽ സെക്രട്ടറി ഹുസൈൻ c മാണിക്കോത്ത്, ട്രഷറർ അഷ്റഫ് അലി കണ്ടിഗെ, ഓർഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട്, വൈസ് പ്രസിഡന്റുമാരായ ദാവൂദ് മിഹ്റാജ്, ബദ്റുദ്ധീൻ ഹാജി ചെമ്പരിക്ക, അബ്ദുൾ റഹ്മാൻ പാലക്കി, ജോയിൻ സെക്രട്ടറിമാരായ നൗഷാദ് മൊഗ്രാൽ പുത്തൂർ, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ള എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!