മനാമ: ഓണത്തെ വരവേൽക്കാൻ ബഹ്റൈനിലെ ഒരുകൂട്ടം കലാകാരന്മാരുടെ നേതൃത്തിൽ തയാറാക്കിയ ‘തുമ്പിപ്പെണ്ണ്’ ആൽബത്തിന്റെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത അവതാരകൻ രാജ് കലേഷ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശങ്കർ പാലൂർ, ഷാജൻ സെബാസ്റ്റ്യൻ, ശ്രീജിത്ത് ഫറോക്ക്, രാജീവ് വെള്ളിക്കോത്ത് എന്നിവർ പങ്കെടുത്തു.
ജിതേഷ് വേളം രചനയും സംവിധാനവും നിർവ്വഹിച്ച ആൽബത്തിന് രാജീവ് വെള്ളിക്കോത്ത് സംഗീതം നൽകി. ശ്രീഷ്മ ജിലീബ്, അരുൺകുമാർ പാലേരി എന്നിവരാണ് ഗാനം ആലപിച്ചത്.
ഹെൽവിൻ ജോഷ്, അനസ് അൻസാരി, വിഷ്ണു നെട്ടത്ത് എന്നിവർ ക്യാമറ കൈകാര്യം ചെയ്തു. രഞ്ജുരാജൻ എഡിറ്റിങ്ങും ജിനേഷ് മാതമംഗലം പോസ്റ്റർ ഡിസൈനും, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി കളരിക്കൽ എന്നിവർ ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചു. ബഹ്റൈൻ്റെ വിവിധ ഇടങ്ങളിൽ ചിത്രീകരിച്ച ഈ ആൽബത്തിനു പിന്നിൽ 65 ഓളം കലാകാരന്മാരുടെ സഹകരണമുണ്ട്.