മനാമ: തമിഴ്നാട് സർക്കാരിന്റെ നോമിനീയായി ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയി തിരഞ്ഞെടുക്കപെട്ട റാഷിദ് ഗസ്സാലി കൂളിവയലിന് `ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സഗയ റെസ്റ്റോറന്റിൽ വച്ചുനടന്ന സ്വീകരണ യോഗത്തിൽ ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ പ്രസിഡണ്ട് ഹുസൈൻ മുട്ടിലും, ജനറൽ സെക്രട്ടറി ഹുസൈൻ മക്കിയാടും ചേർന്ന് ഷാൾ അണിയിച്ചു.
നേതൃ പാടവത്തെക്കുറിച്ചും പ്രവാസ ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റത്തെ കുറിച്ചും ഗസാലിയുടെ ക്ലാസ് ഉണർവേകി. ബഹ്‌റൈൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ പി ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി ഓ കെ കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി, വയനാട് ജില്ലാ ട്രഷർ റിയാസ് പന്തിപ്പൊയിൽ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഫത്തഹുദ്ധീൻ മേപ്പാടി, ഭാരവാഹികളായ ഹസീബ് ബത്തേരി, മുഹ്‌സിൻ പന്തിപ്പൊയിൽ, സഫീർ നിരവിൽപ്പുഴ, ഷാഫി ബത്തേരി, നിസ്സാം കരടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.









