bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്ര്യദിന വജ്ര ജൂബിലി ആഘോഷം സമാപിച്ചു

WhatsApp Image 2022-09-10 at 2.53.49 PM

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം’ എന്ന ശീര്‍ഷകത്തില്‍ ഒരു മാസക്കാലം നീണ്ടു നിന്ന വ്യത്യസ്തമായ പ്രോഗ്രാമുകളുടെ ബ്ലോക്ക് തല സമാപനം ഉമ്മുല്‍ ഹസ്സം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് കിംസ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അലി അക്ബര്‍ നിര്‍വഹിച്ചു. കേരള പ്രസിഡന്റ് സൈഫ് അഴീക്കോട് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മുഖ്യ അതിഥിയായി ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തക ഷെമിലി.പി.ജോണ്‍ പങ്കെടുത്തു. കിംസ് ഹോസ്പിറ്റല്‍ ഇ.എന്‍.ടി സ്‌പെഷലിസ്റ്റ് ഡോ. റിജോ ജയരാജ് മംഗലശ്ശേരില്‍ കുട്ടികളിലെ രോഗങ്ങളെ കുറിച്ചുള്ള മുന്‍ കരുതലിന്റെ പ്രാധാന്യം സദസ്സിനു മുന്നില്‍ വിശദീകരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന പായസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം പ്രശസ്ത കുക്ക് യു.കെ. ബാലന്‍ നിര്‍വഹിച്ചു. കിംസ് ഹോസ്പിറ്റല്‍ സി.ഒ.ഒ. താരിഖ് ഇല്യാസ് നജീബ്, കിംസ് മാര്‍ക്കറ്റിങ് ഹെഡ് അനുഷ സൂര്യജിത് എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് പേരോടും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും മെഹന്ദി ഒപ്പന ഗ്രൂപ്പിന്റെ ഒപ്പനയും പരിപാടിക്ക് മാറ്റു കൂട്ടി.

മത്സര ഇനങ്ങളായ കവിത രചന, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, എന്നിവയ്ക്കുള്ള സമ്മാനദാനം ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ജനറല്‍ സെക്രട്ടറി കെ.വി.മുഹമ്മദലി നിര്‍വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ഷംനാദിന്റെ നേതൃത്വത്തില്‍, നവാസ് തലശ്ശേരി അബ്ദുറഹ്‌മാന്‍ മൗലവി, ഹാഷിഫ്, റനീഷ്, അഹ്‌മദ് ഷാന്‍, ജാസര്‍ കാട്ടാമ്പള്ളി, മുസ്തഫ, യൂസഫലി,എന്നിവര്‍ ചേര്‍ന്നു പ്രോഗ്രാം നിയന്ത്രിച്ചു. ഗുദൈബിയ ബ്ലോക്ക് പ്രസിഡന്റ് യൂനുസ് ചേലക്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുദൈബിയ ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ വടകര സ്വാഗതവും, ഷംനാദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!