കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈനിൽ കോട്ടയംകാരുടെ പ്രിയപ്പെട്ട കായിക വിനോദമായ നാടൻ പന്തുകളി മത്സരം ഒരുങ്ങുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും തൊഴിലാളി ദിനം അനുബന്ധിച്ച് നടത്തിയ സ്നേഹ സ്പർശത്തിലൂടെയും തുടക്കം കുറിച്ച കോട്ടയം നേറ്റീവ് ബോൾ അസോസിയേഷനാണ് മത്സരത്തിൻറെ സംഘാടകർ. ഒന്നാമത് നാടൻ പന്തുകളി മത്സരം ഒക്ടോബർ ഏഴാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാനൂ ഗാർഡന് സമീപമുള്ള മൈതാനിയിലാണ് മത്സരം നടക്കുക. നാടൻ പന്തുകളി പ്രേമികളായ എല്ലാ ബഹ്‌റൈൻ പ്രവാസികളെയും കായിക മാമാങ്കത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കാളികളാകാനും 37345011, 33371095, 39737805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.