ഐ.സി.എഫ്. ബോധന സാമയികം: ടാലൻ്റ് ക്ലബ്ബ് സംഘടിപ്പിച്ചു

മനാമ: ‘ആർത്തി, ലഹരി: എറിഞ്ഞുടക്കപ്പെടുന്ന യൗവ്വനങ്ങൾ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ്. ആചരിച്ചു വരുന്ന ബോധന സാമയികത്തിൻ്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അഡ്മിൻ സമിതി ടാലൻ്റ് ക്ലബ്ബ് സംഘടിപ്പിച്ചു.

ഇന്നിൻ്റെ ബാല്യവും കൗമാരവും യുവത്വവും കേട്ടുകേള്‍വിയില്ലാത്ത ലഹരി മരുന്നുകള്‍ നുകര്‍ന്നും പകര്‍ന്നും ആര്‍ത്തുല്ലസിച്ചും ജീവിതത്തിന്റെ പച്ചപ്പിനെ ലഹരിയില്‍ തളച്ചിടുന്ന അത്യന്തം അപകടകരമായ കാഴ്ചകള്‍ക്ക് നാം നിരന്തരം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുമ്പോൾ ,പുതിയ തലമുറയിൽ ധാർമികവും സാമൂഹികവുമായ ബോധം നൽകി പ്രലോഭനങ്ങളെ അതിജയിക്കാനുള്ള കരുത്ത് വളർത്തിയെടുക്കുന്നതിന് കുട്ടായ ശ്രമങ്ങളുണ്ടാവണമെന്ന് ടാലൻ്റ് ക്ലബ്ബിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു . അബ്ദുറഹീം സഖാഫി വരവൂർ , ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ, റഊഫ് കോട്ടക്കൽ, സമീർ വില്യാപ്പള്ളി സംസാരിച്ചു. ഇസ്ഹാഖ് വലപ്പാട് സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.