പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 23ന്

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ വെള്ളിയാഴ്ച കെ.സി.എ ഹാളിൽവെച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 23 ന് രാവിലെ 8.30 മുതൽ വൈകീട്ട് 4.30വരെ നടക്കുന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. ഡോ. കെ.ജി. ബാബുരാജൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ജയേഷ് കുറുപ്പ് ജനറൽ കൺവീനറും ബോബി പുളിമൂട്ടിൽ പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജും രഞ്ജു ആർ. അങ്ങാടിക്കൽ ജോ. കൺവീനറും മോൻസി ബാബു ഓണസദ്യ കൺവീനറുമായ സംഘാടക സമിതിയാണ് ആഘോഷത്തിന് നേതൃത്വം നൽകുന്നത്. പിന്നണി ഗായകൻ കലാഭവൻ ബിനു, യുവ സംഗീതപ്രതിഭ അനീഷ് അനസ്, ആഗ്നേയ എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള, മൊഞ്ചത്തി ടീമിന്റെ ഒപ്പന, സഹൃദയ ടീമിന്റെ നാടൻപാട്ട്, തിരുവാതിര, അത്തപ്പൂക്കളം, സിനിമാറ്റിക്‌ ഡാൻസ്, മോഹിനിയാട്ടം, വടംവലി, ഉറിയടി, മാജിക് ഷോ, ബോംബെ ഓക്ഷൻ തുടങ്ങിയവയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 39889317, 34367281 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.