bahrainvartha-official-logo
Search
Close this search box.

നജീബ് കാന്തപുരത്തിന് സ്വീകരണം നൽകി

WhatsApp Image 2022-09-22 at 10.31.05 AM

മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ പെരിന്തൽമണ്ണ എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിന് കെഎംസിസി ബഹ്റൈൻ ബലുശ്ശേരി മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.

ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സലാം ബി സി കെ പൂനത്ത് അദ്ധ്യക്ഷനായിരുന്നു. മനാമ ഇ അഹ്‌മദ്‌ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി ബഹ്റൈൻ കെ എം സി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

കരീം മാസ്റ്റർ കാന്തപുരം പ്രാർഥന നടത്തി. നജീബ് സാഹിബ് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ഐ എ എസ്സ് അക്കാദമി ഡയറക്ടർ സംഗീത് സ്ഥാപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു ബഹ്റൈൻ കെ എം സി സി ആക്ടിങ് സെക്രട്ടറി ഒ കെ കാസിം ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, കരിം മാസ്റ്റർ കാന്തപുരം എന്നിവർ ആശംസ നേർന്നു.

സിദ്ധീഖ് നടുവണ്ണൂർ നജീബ് കാന്തപുരത്തിന് മൊമന്റോ നൽകി ആദരിച്ചു. സിദ്ദിഖ് കായണ്ണ ഹാഷിം കോക്കല്ലൂർ റാഷിദ് പി വി ഷൈജൽ ഉള്ളിയേരി ഷൗക്കത്തലി അത്തോളി റാഷിദ് വി പി പൂനത്ത് റഫീക്ക് നടുവണ്ണൂർ റംഷാദ് കുരാച്ചുണ്ട് താജുദ്ദീൻ പൂനത്ത് എന്നിവർ എം എൽ എ യെ ഹാരാർപ്പണം നടത്തി മുഖ്യ അതിഥി സംഗിതിനെ ജില്ലാ ജോ സെക്രട്ടറി സാഹിർ ഉള്ളിയേരിയും ഷാൾ അണിയിച്ചു.
സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവും സിറാജ് സി കെ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!