50 വ​ർ​ഷം പിന്നിടുന്ന ഇ​ന്ത്യ-​ബ​ഹ്റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധം; 50 വ്യത്യസ്ത വിഭവങ്ങളുമായി 5000 പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം

New Project - 2022-09-25T100524.290

മ​നാ​മ: 50 വി​ഭ​വ​ങ്ങ​ളോ​ടെ 5000 പേ​ർ​ക്ക് മെ​ഗാ ഓ​ണ​സ​ദ്യ​യൊ​രു​ക്കി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം. പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഓ​ണ​സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ-​ബ​ഹ്റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധം 50 വ​ർ​ഷം പി​ന്നി​ട്ട​തിൻറെ സ​ന്തോ​ഷ​സൂ​ച​ക​മാ​യാ​ണ് 50 വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം തീ​രു​മാ​നി​ച്ച​ത്.

ബ​ഹ്‌​റൈ​നി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വ്യാ​പാ​ര, വ്യ​വ​സാ​യ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ പ​രി​സ​മാ​പ്തി​യാ​ണ് സ​മാ​ജ​ത്തി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ്നേ​ഹ​വും ഏ​റ്റു​വാ​ങ്ങി​യാ​ണ് അ​തി​ഥി​ക​ൾ മ​ട​ങ്ങി​യ​ത്.

കേ​വ​ലം ഭ​ക്ഷ​ണ​മൊ​രു​ക്കു​ക എ​ന്ന​തി​ലു​പ​രി കേ​ര​ളീ​യ സം​സ്കാ​ര​ത്തി​െ​ന്റ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന​തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ഴ​യ​ടു​പ്പം വ​ള​ർ​ത്തു​ന്ന​തി​നും ഇ​ത്ത​രം പൊ​തു​സ​ദ്യ​ക​ൾ​ക്ക് സാ​ധ്യ​മാ​വു​ന്നു​ണ്ടെ​ന്ന് ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തോ​ട് ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന വി​ശ്വാ​സ​വും സ്നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​ണ് 5000ഓ​ളം ആ​ളു​ക​ൾ​ക്ക് സ​ദ്യ​യൊ​രു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യ​ട​ക്കം മു​ന്നൂ​റോ​ളം വ​രു​ന്ന സ​മാ​ജം പ്ര​വ​ർ​ത്ത​ക​രാ​ണ് ഓ​ണ​സ​ദ്യ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച​ത്.

മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ പ​റ​ഞ്ഞു.

ഓണസദ്യ കഴിച്ചു വയറും ഒപ്പം മനസ്സും നിറഞ്ഞതാണ് മടങ്ങിയതെന്ന് ആളുകളുടെ സമൂഹമാധ്യമ പോസ്റ്റുകൾ പറയുന്നു. സമാജത്തിന്റെ ഒന്നര മാസക്കാലത്തോളം നീണ്ട ഓണപരിപാടികളെല്ലാം പ്രവാസിമലയാളി സമൂഹം ആഘോഷത്തോടെ കൊണ്ടാടുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!