മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) പൊതുയോഗം 2022-24 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി നിത്യൻ തോമസ് കളരിക്കൽ, വൈസ് പ്രസിഡന്റായി തോമസ് ജോൺ, ജനറൽ സെക്രട്ടറിയായി വിനു ക്രിസ്റ്റി, അസി. ജനറൽ സെക്രട്ടറിയായി ജിൻസൺ പുതുശ്ശേരി, ട്രഷററായി അശോക് മാത്യു, അസി. ട്രഷററായി തോമസ് വേലിക്കകത്ത് മാത്യു എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ജോയൽ ജോസ് നെയ്യൻ (മെംബർഷിപ് സെക്ര), ജിതിൻ ജോസ് (എന്റർടെയ്ൻമെന്റ് സെക്ര), വിനോദ് ഡാനിയൽ (സ്പോർട്സ് സെക്ര), രഞ്ജിത്ത് തോമസ് (ലോഞ്ച് സെക്ര). ഇന്റേണൽ ഓഡിറ്റർമാരായി ആന്റണി റോഷ്, കെ.ഇ റിച്ചാർഡ് എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ പീറ്റർ സോളമൻ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.