bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടികൾ സമ്മാനിച്ചു

New Project - 2022-09-25T105228.109

മനാമ: എടച്ചേരി, കണ്ണൂർ, തൃശൂർ, കുടക് എന്നിവിടങ്ങളിലുള്ള തണൽ വീട്ടിലെ ഏകദേശം അഞ്ഞൂറോളം വരുന്ന അന്തേവാസികൾക്ക് എല്ലാവർഷത്തെയും പോലെ തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടികൾ വിതരണം ചെയ്തു.

തണൽ ബഹ്‌റൈൻ ചാപ്റ്റർ ട്രഷറർ നജീബ് കടലായി നേതൃത്വം നൽകിയ പരിപാടിയിൽ വിവിധ സ്ഥലങ്ങളിലുള്ള ഭാരവാഹികൾ പുതുവസ്ത്രങ്ങൾ ഏറ്റു വാങ്ങി.

ജീവകാരുണ്യ മേഖലയിൽ തണൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകുന്ന ബഹ്‌റൈനിലെ പ്രവാസ ലോകത്തെ മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. പ്രവാസികളുടെ നിസ്സീമമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകാൻ തണലിന് കഴിയുന്നതെന്നും അറിയിപ്പിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!