ഐ വൈ സി സി ബഹ്റൈൻ അനുശോചിച്ചു

മനാമ: മുതിർന്ന കോണ്ഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.

കോൺഗ്രസ്സെന്ന ആശയത്തെ ഒരു വികാരമായി കണ്ട നേതാവ്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദി, മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഒപ്പം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവുമാണ് ആര്യാടൻ മുഹമ്മദിനെ മലബാറിലും കേരളത്തിലും നേതാവാക്കിയത്. അദ്ദേഹത്തിന്റെ വിയോഗം കോണ്ഗ്രസ്സ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.