ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി: പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങൾ

മനാമ: ‘തിരുനബി പ്രപഞ്ചത്തിൻ്റെ വെളിച്ചം’ ശീർഷകത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിൻ പരിപാടികൾക്ക് വിവിധ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ തുടക്കമായി. വിവിധ കേന്ദ്രങ്ങളൽ മൗലിദ് മജ്ലിസുകളും പ്രഭാഷണങ്ങും മീലാദ് കോൺഫ്രൻസുകളും കാമ്പയിനിൻ്റെ ഭാഗമായി നടക്കും.

ഐ.സി.എഫ് ബുദയ യൂണിറ്റ് കമ്മിയുടെ ആഭിമുഖ്യത്തിൽ കാമ്പയിനിൻ്റെ ഭാഗമായി 63 ഇന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇശ്കോത്സവ് (മദ്രസാ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ), ഖവാലി, മജ്‌ദേ മദീന (ബുർദ മജ്ലിസ്) മദ്ഹു റസൂൽ പ്രഭാഷണം, മദദ് മദീന, നൂറുൽ ഹിലാൽ, ബുക്ക് ടെസ്റ്റ്, സ്നേഹ വിരുന്ന്, കുടുംബ സംഗമം, തിരു മൊഴി, കൊളാഷ് പ്രദർശനം, മാഗസിൻ, നേർച്ച ചോറ്, മധുര മദീന, ചരിത്ര പഠനം, ഗ്രാൻ്റ് മീലാദ് കോൺഫ്രൻസ് എന്നീ പരിപാടികളുടെ നടത്തിപ്പിനായി ‘ലജ്നത്തുൽ ഹന ‘ വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.

ഭാരവാഹികളായി ഹസ്സൻ വടകര ( ചെയർമാൻ), സലാം ഒസാമ (വൈസ് ചെയർമാൻ) , മുഹമ്മദ് കെ.എസ് ( ജനറൽ കൺവീനർ) ദാവൂദ് കണ്ണൂർ (ഫിനാൻസ്) എന്നിവരെ തിരെഞ്ഞെടുത്തു.

ഐ. സി.എഫ്. സിത്ര യൂണിറ്റ് കമ്മിറ്റിയുടെ സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ -മുനീർ സഖാഫി , വൈസ് ചെയർമാൻ -അസ്മർ, കൺവീനർ സ്വാലിഹ് ലത്തീഫി ,ജോയിൻ കൺവീനർ – ‘സലാഹുദ്ദീൻ അയ്യൂബി, ഫൈനാൻസ് – ചെയർമാൻ -അബ്ദുൽ വാരിസ്, എന്നിവരെയും സബ് കമ്മിറ്റി കൺവീനർമാരായി മുസ്തഫ സി വി, അബ്ദുൽ ലത്തീഫ് സത്താർ, അഷ്റഫ് കാസർകോട്, അസീബ്, സാജീർ,സാജിദ്, ആസിഫ്, അഷ്റഫ് ടികെ എന്നിവരെയും , വർക്കിംഗ് മെമ്പർമാരായി മൻസൂർ ഇഹ്സാനി, സിനാൻ, ജാഫർ, യാശിഫ്, കമറുദ്ദീൻ, ബഷീർ, ഇർഷാദ്, സദ്ദാം, സവാദ്, നജീർ, റിയാദ് എന്നിവരെയും തിരഞ്ഞെടുത്തു.

സൽമാബാദ് സെൻട്രൽ കമ്മിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മൗലിദ് ജൽസ എല്ലാ ദിവസവും രാത്രി 9 ന് സൽമാബാദ് സുന്നി സെൻ്ററിൽ നടക്കും .അബ്ദുൾ സലാം മുസല്യാർ, റഹീം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസ്ല്യാർ, ഹാഷിം മുസ്ല്യാർ തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകും.