മനാമ: ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 7.30ന് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്നുള്ള ഒമ്പതു ദിവസങ്ങളിൽ ദേവി പൂജയും ഭജനയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. ഒക്ടോബർ അഞ്ചിന് വിജയദശമിദിനത്തിൽ രാവിലെ 5.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
അൽഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. രൂപ് ചന്ദ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുമെന്ന് ചെയർമാൻ കെ. ചന്ദ്രബോസ്, ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, വൈസ് ചെയർമാൻ എൻ.എസ്. റോയ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിദ്യാരംഭം ബുക്കിങ്ങിനായി ജോസ്കുമാർ (33308626), സുരേന്ദ്രൻ സോപാനം (39735787) എന്നിവരെ ബന്ധപ്പെടാം.