മനാമ: ദാറുൽ ഈമാൻ കേരള വനിതാ വിഭാഗം നടത്തി വരുന്ന “തംഹീദുൽ മർഅ” എന്ന പേരിലുള്ള ഇസ്‌ലാമിക കോഴ്സിന്റെ രണ്ടാം ബാച്ച് ഉദ്ഘാടനം നാളെ (28/09/2022 ബുധൻ) നടക്കും. വൈകിട്ട് 6.30ന് ഓൺലൈനിൽ നടക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകയും പണ്ഡിതയുമായ കെ. എൻ. സുലൈഖ നിർവഹിക്കും. വിവിധ കാരണങ്ങളാൽ അടിസ്ഥാന മതവിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ വനിതകൾക്കായി മതപഠനത്തിന് അവസരമൊരുക്കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായ സിലബസോട് കൂടിയ കോഴ്സിൽ ആനുകാലിക വിഷയങ്ങളിൽ പണ്ഡിതോചിതമായ ചർച്ചകളും സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ലളിതമായ രൂപത്തിൽ പഠന ഭാഗങ്ങൾ വീട്ടിലിരുന്ന് തന്നെ പഠനം നടത്തുന്നതിനുള്ള സൗകര്യമാണ് ഓൺലൈനിലൂടെ ഒരുക്കിയിരിക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ള എല്ലാ സഹോദരിമാർക്കും കോഴ്സിൽ ചേരാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
35608934 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കൺവീനർ അറിയിച്ചു.