ബഹ്‌റൈൻ തിരൂർ കൂട്ടായ്മ കുടുംബസംഗമം ഏപ്രിൽ 26 വെള്ളിയാഴ്ച

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയൊരുക്കുന്ന കുടുംബസംഗമം 26. 4. 2019 വെള്ളിയാഴ്ച വൈകീട്ട് 6. 30 ന് പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കും. മുതിർന്ന പത്രപ്രവർത്തകൻ സോമൻ ബേബി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർ യാസർ ചോമയിലിന്‍റെ ആരോഗ്യ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത കാഥികൻ മംഗലം സുലൈമാനും സംഘവും അവതരിപ്പിക്കുന്ന ഇനിയൊരു ജന്മം കൂടി എന്ന കഥാപ്രസംഗവും, കൂട്ടായ്മയിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഗാനനിശയും, നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. പിന്നണിയിൽ കീബോർഡ് ഹംസ കാവിലക്കാട്, ഗിറ്റാർ ലിജിൻ, റിഥം വിവിയൻ, തബല ഇസ്മായിൽ. സ്വാഗതസംഘ യോഗത്തിൽ അഷ്‌റഫ്‌ തിരൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരിയായി വാഹിദ് വൈലത്തൂരിനെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ഷമീർ പൊട്ടച്ചോല, ഫാറൂഖ്, മമ്മി കുട്ടി, വൈസ് ചെയര്‍മാന്മാര്‍ നിസാര്‍ കിഴേപാട്ട്, ഹസ്സന്‍ തിരൂര്‍, അഷ്‌റഫ്‌ പി.കെ, പ്രോഗ്രാം കൺവീനർ ഹംസ, സതീഷ് പടിഞ്ഞാറേക്കര, ഇസ്മായിൽ ആലത്തിയൂർ, ജോയിന്റ് കണ്‍വീനര്‍മാര്‍ മുസ്തഫ മുത്തു, പ്രജീഷ് പുറത്തൂർ, മൻസൂർ, പബ്ലിസിറ്റി അനു തിരൂർ, കെ എം എസ് മൗലവി, ഉസ്മാൻ പാറപ്പുറം, ട്രാസ്പോർട് റഷീദ് വെട്ടം, ശ്രീനിവാസൻ, ശാഹുൽ, രവി, നവാസ്, റിസപ്ഷൻ സവാദ്, ഷിയാസ്, വളണ്ടിയേഴ്‌സ് ഷാഹിദ്, താജുദ്ധീൻ, ബാവ മൂപ്പൻ,അബ്ദു സമദ് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ്‌ തിരൂർ, കൺവീനർ മംഗലം സുലൈമാൻ. യോഗത്തിൽ അനൂപ് സ്വാഗതവും, ഷഹാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.