ആര്യാടൻ മുഹമ്മദ്‌ – മലബാറിന്റെ മതേതര മുഖം: ഒഐസിസി ബഹ്‌റൈൻ

മനാമ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദ്‌ മലബാറിൽ മതസൗഹാർദം നിലനിർത്താനും, സ്വന്തo വിശ്വാസങ്ങളും, ആചാരങ്ങളും പാലിക്കപ്പെടുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും പരിപാലിക്കാനും നേതൃത്വം നൽകിയ ജനകീയ നേതാവ് ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ മുഖഛായ മാറ്റുവാൻ കഠിന പ്രയത്നം നടത്തിയ നേതാവ് ആയിരുന്നു. പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് എക്കാലവും കൂടെ നിന്ന നേതാവ് ആയിരുന്നത് കൊണ്ടാണ് ആരുടെയൊക്കെ എതിർപ്പ് ഉണ്ടായാലും ഒരു പ്രാവശ്യവും മികച്ച ഭൂരിപക്ഷം നേടി വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചത്.

സാധാരണക്കാരോടൊപ്പം ആയിരുന്ന അദ്ദേഹം ലളിതമായ ജീവിതം നയിച്ചിരുന്ന നേതാവ് ആയിരുന്നു എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മൂന്ന് തവണ മന്ത്രി ആയപ്പോളും പാവപ്പെട്ടവർക്കും, സാധാരണക്കാർക്കും തന്റെ പ്രവർത്തനം മൂലം സഹായങ്ങൾ ലഭിക്കണം എന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. നിയമസഭയിൽ പാർട്ടിയോ, മുന്നണിയോ വ്യത്യാസം ഇല്ലാതെ എല്ലാ ആളുകളും അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുകയും, വേണ്ട തിരുത്തലുകൾ വരുത്തുവാനും ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നു എന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രയപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ സി ആർ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനയുമായ രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു, ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ, ജി ശങ്കരപ്പിള്ള, നസീം തൊടിയൂർ, ഫിറോസ് അറഫ, ഷിബു എബ്രഹാം, ചന്ദ്രൻ വളയം, നിസാർ കുന്നത്ത്കുളത്തിൽ,ഉണ്ണികൃഷ്ണപിള്ള,സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ, ബ്രൈറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, നെൽസൺ വർഗീസ്, സുനിത നിസാർ, ബഷീർ തറയിൽ, മണികണ്ഠൻ,പി. ടി.ജോസഫ്, അബുബക്കർ വെളിയംകോട്, റോയ് മാത്യു എന്നിവർ അനു