bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ സമാപനം ഇന്ന്; നവരാത്രി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും

WhatsApp Image 2022-09-27 at 2.17.33 PM

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് പ്രശസ്ത മജീഷ്യൻ സാമ്രാജും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സമാജം നവരാത്രി പരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്‌തവ, കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ അതിഥികളായിരിക്കും. തുടർന്ന് പ്രശസ്ത ഗായകൻ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

ഒക്ടോബർ ഒന്നിന് ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണ മത്സരം, രണ്ടിന് ഗാന്ധി ജയന്തി ആഘോഷം, മൂന്നിന് നവരാത്രി സംഗീതാർച്ചന, നാലിന് നവരാത്രി നൃത്തനൃത്ത്യങ്ങൾ എന്നിവയുമുണ്ടാകും.

അഞ്ചിന് രാവിലെ വിദ്യാരംഭ ചടങ്ങുകളിൽ ഡോ. വി.പി ഗംഗാധരൻ, ഡോ. ചിത്രതാര ഗംഗാധരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് രേണുക അരുണിന്റെ സംഗീത പരിപാടിയും നടക്കും.

ഒക്ടോബർ ആറിന് പ്രശസ്ത കഥകളി സംഗീത വിദ്യാൻ കോട്ടക്കൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതം, ഏഴിന് പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ വീണ ഫ്യൂഷൻ എന്നിവയുണ്ടാകും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിൽനിന്നുള്ള നിരവധി കലാകാരന്മാർ പങ്കെടുത്ത ഓണാഘോഷം ബഹ്റൈനിലെ പ്രവാസി സമൂഹത്തിെന്റ സാംസ്കാരികമായ വീണ്ടെടുപ്പിന് സഹായിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. പ്രവാസി സമൂഹത്തിെന്റ വിവിധ തുറകളിൽനിന്നുള്ളവരുടെ അളവറ്റ സഹകരണം പരിപാടികൾക്ക് ലഭിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 5000 പേർക്കൊരുക്കിയ ഓണസദ്യ വൻ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തസമ്മേളനത്തിൽ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. രഘു, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മെംബർഷിപ് സെക്രട്ടറി ദിലിഷ് കുമാർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!