മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രലും പ്രാണ ആയുർവേദിക് സെന്ററും സംയുക്തമായി ആയുർവേദിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിലുള്ള പ്രാണ ആയുർവേദിക് സെന്ററിൽ വെച്ച നടന്ന ക്യാമ്പിൽ ഡോ. ഹെനാ, ഡോ. നുസ്രത്ത് എന്നിവർ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും അതിനു ആയുർവേദത്തിലുള്ള ചികിത്സാരീതിയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നൽകി.
ഐസിഫ് ഉമ്മുൽ ഹസ്സം സെൻട്രൽ പ്രസിഡന്റ അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ബഹ്‌റൈൻ നാഷണൽ വെൽഫെയർ ആൻഡ് സെർവിസ് സെക്രട്ടറി നൗഫൽ മയ്യേരി ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചു. നാസർ ഗുരുക്കൾ പ്രാണ ആയുർവേദിക് സെന്ററിനെ പരിചയെപ്പെടുത്തി. പ്രാണ ജനറൽ മാനേജർ രജിത, റസാഖ് ഗുരുക്കൾ എന്നിവർ ആശംസകൾ നേർന്നു. ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ സെക്രട്ടറി അഷ്‌കർ താനൂർ സ്വാഗതവും , സെൻട്രൽ ഓർഗനൈസേഷൻ സെക്രട്ടറി നൗഷാദ് മുട്ടുന്തല നന്ദിയും പറഞ്ഞു.