ദേവ്ജി – ബികെഎസ് ബാല കലോത്സവം 2019; രജിസ്ട്രേഷൻ ഏപ്രിൽ 26 വരെ

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ്  ബാലകലോൽസവം 2019 – ൽ  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ഏപ്രിൽ 26രാത്രി 9.30PM വരെ നീട്ടിയതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ മോഹന്‍ രാജ് പി എന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതായി എന്ന് സംഘാടകര്‍ അറിയിച്ചു. 5 വയസ് മുതൽ 18വയസ് വരെ പ്രായമുള്ള, ബഹറിനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.