മനാമ: സൽമാൻ ടൗണിൽ നിർമ്മിക്കുന്ന 303 വീടുകളുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് ഹൊസ്സിങ് മിനിസ്റ്റർ ബസീം അൽ ഹമീർ അറിയിച്ചു. 303 പുതിയ വീടുകൾ നിർമ്മിക്കാൻ ഏകദേശം 24 മാസങ്ങൾ എടുക്കും. ബഹ്റൈന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിലെ പദ്ധതിയിൽ സെക്കൻഡറി ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ 303 ഭവനനിർമാണ യൂണിറ്റുകൾക്ക് BD 13.5 മില്യൺ ചെലവ് വരുമെന്നു ഇതിനകം മന്ത്രാലയം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം തയാറാക്കിയിട്ടുണ്ടെന്നും അൽ ഹമീറിന്റെ പ്രസ്താവനയിൽ പറഞ്ഞു. 2022 ഓടെ 40,000 സോഷ്യൽ ഹൗസിങ് യൂണിറ്റുകൾ നിർമ്മിക്കാൻ 2014ലെ മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 25,000 ത്തിലധികം കെട്ടിടങ്ങൾ നിർമിച്ചതായും കൂടുതൽ വീടുകൾക്കായി ബജറ്റ് തയ്യാറാക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
നോർത്തേൺ ഗവർണറേറ്റിലെ വെയ്റ്റിംഗ് ലിസ്റ്റിലെ ആയിരക്കണക്കിന് അപേക്ഷകൾക്ക് സൽമാൻ ടൗൺ പ്രൊജക്ട് സഹായകമാകുമെന്നു ബഹ്റിൻ ഇക്കണോമിക് വിഷൻ 2030 നേടുന്നതിനും വെയ്റ്റിംഗ് ലിസ്റ്റിലെ സംഖ്യകൾ കുറയ്ക്കുന്നതിനു ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അൽ ഹമീർ പറഞ്ഞു.
ഏകദേശം 55,000 ബഹ്റൈനികൾ ഇപ്പോഴും സാമൂഹ്യഭവന പദ്ധതികൾക്കായി കാത്തിരിക്കുകയാണ്. ഡിസംബറിൽ ബഹ്റൈൻ 26,401 സാമൂഹിക ഭവനനിർമാണ യൂണിറ്റുകൾ സ്ഥാപിച്ചു. നാലു വർഷക്കാലയളവിൽ നിർമ്മിച്ച പദ്ധതിക്ക് BD1.404 ബില്യൺ ചെലവിട്ടു.ഈ സമയത്ത് 3,408 ബഹ്റൈനികൾ മസായ പദ്ധതിയിൽ നിന്നും വാണിജ്യബാങ്കുകളുമായി സഹകരിച്ച് താങ്ങാവുന്ന ധനസഹായത്തിൽ അവരുടെ വീടുകൾ ഏറ്റെടുത്തു. ജൂലൈയിൽ സൽമാൻ ടൗണിലെ 2,800 യൂണിറ്റുകളും ജൂൺ മാസത്തിൽ 3,000 യൂണിറ്റുകളും വിതരണം ചെയ്തു. ഈ നഗരത്തിൽ 31 ആരാധനാലയങ്ങൾ, 63 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 14 ഹെൽത്ത് സെന്ററുകളും ഉണ്ട്.