ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെ സെല്ലാക്ക് ബീച്ച് റിസോർട്ട് ൽ വച്ച് നടക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ ചിന്തൻ ശിബിർ ഉത്ഘാടനം ചെയ്യുo.

മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും മുതിർന്ന നേതാവുമായ കാവിൽ പി. മാധവൻ ക്യാമ്പിന് നേതൃത്വം നൽകും. ഒഐസിസിയുടെ മുതിർന്ന നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ. സി.ഷമീം നടുവണ്ണൂർ, ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സി. കെ, ക്യാമ്പ് കോർഡിനേറ്റർ പ്രദീപ്‌ മേപ്പയൂർ, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് ആനേരി എന്നിവർ അറിയിച്ചു.