മനാമ: ബികെഎസ് പ്രഥമ ആരോഗ്യ മിത്ര അവാർഡ് ജേതാവും പ്രമുഖ ക്യാൻസർ രോഗ വിദഗ്ധനുമായ ഡോക്ടർ വി.പി. ഗംഗാധരനും അദ്ദേഹത്തിന്റെ പ്രിയ പത്നി ക്യാൻസർ രോഗവിദ്ഗധയുമായ ഡോക്ടർ ചിത്രതാരയും ചേർന്ന് വിജയദശമി ദിനത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് അമ്പതിലധികം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
സമാജം സാഹിത്യ വിഭാഗവും മലയാള പാഠശാലയുടേയും നേതൃത്വത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സമാജം മുതിർന്ന അംഗം എം.പി രഘു എന്നിവർ അക്ഷര ലോകത്തേക്ക് കടന്നു വന്ന കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് / മലായാള പാഠശാല കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ എടപ്പാൾ, ബിജു എം. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി ആളുകൾ സന്നിഹിതരായി.