മനാമ: ഇക്കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രവാസികൾ അവതരിപ്പിച്ച പ്രമേയത്തിൽ ഏറെ ശ്രദ്ധേയമായതും ചർച്ച ചെയ്യപ്പെട്ടതും പി എസ് സി പരീക്ഷകൾക്ക് ജിസിസി രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിക്കണം എന്നതായിരുന്നു.
അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ, കുടുംബ പ്രാരാബ്ദം മൂലം ചെറിയ പ്രായത്തിൽ തന്നെ പ്രവാസികൾ ആയി മാറുന്നു. പി എസ് സി പരീക്ഷകകൾ എഴുതി സർക്കാർ സർവീസ് ന്റെ ഭാഗം ആവാൻ ഉള്ള അവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്.
ജിസിസി രാജ്യങ്ങളിൽ സി ബി എസ് സി, കേരള ബോഡ്, നീറ്റ് തുടങ്ങി യൂണിവേഴ്‌സിറ്റി പരീക്ഷകൾ വരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പി എസ് സി പരീക്ഷ കേന്ദ്രം ജിസിസി രാജ്യങ്ങളിൽ ആരംഭിക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ട പ്രമേയത്തെ ബഹ്‌റൈൻ നവകേരള സ്വാഗതം ചെയ്തു