മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ആദ്യ കളിയിൽ മണർകാട് ടീം വണ്ടന്മേട് ടീമിനെ 3 എണ്ണത്തിന് പരാജയപ്പെടുത്തി. 3:30 തിന് നടന്ന രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം പാമ്പാടി ടീമിനെ ഏട്ടെണ്ണത്തിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് എം. കെ. ചെറിയാൻ നിർവ്വഹിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ് വി മുഖ്യ അഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതജ്ഞതയും അർപ്പിച്ചു.