മനാമ: മലയാളി മോംസ് മിഡിലീസ്റ്റ് ബഹ്റൈൻ ‘ഓണപ്പുലരി 2022’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബി.എം.സിയിൽ നടന്ന ഓണസദ്യയിൽ നിരവധി പേർ പങ്കെടുത്തു. ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും വടംവലി മത്സരവും സംഘടിപ്പിച്ചു.
ഭാരവാഹികളായ ഷഫീല യാസിർ, ശബ്ന അനാബ് എന്നിവർ സ്വാഗതം പറഞ്ഞു. തുഷാര മനേഷ്, ശിഫ സുഹൈൽ, രാജലക്ഷ്മി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ നൽകിയ ദാർ അൽ ശിഫ മെഡിക്കൽ സെൻറർ, മാളൂസ് കിച്ചൻ, അൽ സറാജ് ജ്വല്ലേഴ്സ് എന്നിവർക്ക് ഭാരവാഹികളായ സ്മിത ജേക്കബ്, ഷെറിൻ ഷൗക്കത്ത് അലി എന്നിവർ നന്ദി അറിയിച്ചു. മലയാളി മോംസ് മിഡിലീസ്റ്റ് ബഹ്റൈൻ അഞ്ചാം വാർഷികം ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നവംബർ നാലിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.