മനാമ: ബഹ്റൈന്‍ സി. എസ്. ഐ സൗത്ത് കേരളാ ഇടവകയുടെ ആറാമത് ഇടവക ദിനാഘോഷം 2019 ഏപ്രില്‍ 25, 26, 27 തീയതികളില്‍ നടത്തപ്പെടുന്നു. 25 വ്യാഴാഴ്ച്ച വൈകിട്ട് 7.45 മുതല്‍ ഉമല്‍ഹസം ബാങ്കോക്ക് ഹാളില്‍ വച്ച് നടക്കുന്ന പൊതു സമ്മേളനത്തിന് യാക്കോബായിറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭ മൈലാപൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക്ക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരിക്കും. കെ. സി. ഇ. സി. യില്‍ ഉള്‍പ്പെട്ട വന്ദ്യ വൈദീകര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഇടവകയിലെ ഇതര വിജയികള്‍ക്ക് അനുമോദനം നല്‍കുകയും ചെയ്യും. തുടര്‍ന്ന്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
26 വെള്ളിയാഴ്ച്ച വൈകിട്ട് 7.45 ന് ബാങ്കോക്ക് ഹാളില്‍ വച്ച് നടക്കുന്ന ഏകദിന കണ്‍ വന്‍ഷന് ബ്രദര്‍ തോമസ് റോയ് ദൈവ വചനം സംസാരിക്കുന്നതാണ്. 27 ശനിയാഴ്ച്ച വൈകിട്ട് 7.45 ന് സെന്റ് ക്രസ്റ്റഫേഴ്സ് കത്തീഡ്രലില്‍ വച്ച് സ്തോത്ര ആരാധനയും നടക്കുന്നതാണന്നും ഏവരും ഈ ശുശ്രൂഷകളില്‍ വന്ന്‍ ചേരണമെന്നും ഇടവക വികാരി റവ. സുജിത് സുഗതന്‍, സെക്രട്ടറി സി. വിജയന്‍ എന്നിവര്‍ അറിയിച്ചു.