സലഫി സെൻറർ അഹ്‌ലൻ റമദാൻ: വനിതാ സംഗമം സംഘടിപ്പിച്ചു

മനാമ: സലഫി സെന്റർ അഹ്‌ലൻ റമദാൻ പരിപാടികളോട് അനുബന്ധിച്ചു വനിതാ സംഗമങ്ങൾ സംഘടിപ്പിച്ചു. ഷംല ബിൻത് ഇബ്രാഹിം ജുബൈൽ ( “നമ്മുടെ വീട്, നന്മയുടെ വീട് “), ഹാരിസുദീൻ പറളി (റമദാൻ നാം അറിയേണ്ടത് )എന്നിവർ വിഷയമവതരിപ്പിച്ചു. കബീർ സലഫി ജുബൈൽ സംശയ നിവാരണം നടത്തി. ഖമറുന്നിസ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു റഹ്മാൻ സ്വാഗതം പറഞ്ഞു.