മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി ക്രിക്കറ്റ് ക്ലബ്ബായ ക്ലാസിക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ ജെഴ്സി പ്രകാശനം മുഹറഖിലുള്ള കപ്പാലം സ്ട്രീറ്റ് റസ്റ്റാറന്റിൽ വെച്ച് നടന്നു.
ജെഴ്സി പ്രകാശന ചടങ്ങിൽ ക്ലാസിക് ക്രിക്കറ്റ് കോർ മെമ്പർ സിയ ഉൽ ഹഖിന്റെ ആദ്യക്ഷതയിൽ സീസൺ 2022-2023 കാലയളവിലെ ജേഴ്‌സി, സ്‌പോൺസർമാരായ ബഹ്‌റൈൻ എക്സ്പ്രസ് ട്രാവൽസ് & ടൂർസ് ന്റെയും കപ്പാലം സ്ട്രീറ്റ് റെസ്റ്റാറന്റിന്റെയും ഓണർമാരായ സിയാദ്, ഫൈസൽ, ക്ലാസിക് ക്ലബ്ബിന്റെ കോർ ടീം അംഗങ്ങളായ സത്താർ & റഷീദിന് ജേഴ്‌സി പ്രകാശനം ചെയ്ത് ഉൽഘടനം നിർവഹിച്ചു.
പ്രസ്തുത പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ക്ലാസിക് ക്രിക്കറ്റ് കോർ ടീം അംഗങ്ങൾ ജസീർ കുന്നുമ്മൽ, അഷ്‌റഫ്, ഫാരിസ്, ജംഷീദ്, നൗഫൽ, ജംഷീർ, ഷറഫു, എന്നിവർ സംസാരിച്ചു. മുസ്‌തഫ സ്വാഗതവും റാഫി നന്ദിയും രേഖപ്പെടുത്തി.