bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഡോ. സുനിൽ പി ഇളയിടത്തിൻറെ പ്രഭാഷണം ഇന്ന്

ഡോ.സുനിൽ പി ഇളയിടത്തെ ബഹ്റൈൻ കേരളീയ സമാജം വൈസ് ചെയർമാൻ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ പ്രശാന്ത് മുരളീധർ എന്നിവർ ബഹ്റൈൻ എയർപ്പോർട്ടിൽ സ്വീകരിക്കുന്നു.

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ സുനിൽ പി ഇളയിടം നിർവ്വഹിക്കും. ഉദ്‌ഘാടന പരിപാടിയിൽ “സാഹിത്യവും സാമൂഹികതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതോടൊപ്പം മുഖാമുഖം പരിപാടിയും ഉണ്ടാവുന്നതാണ്.

ബഹറൈനിലെ പ്രമുഖ നൃത്താധ്യാപിക സ്വാതിയും സംഘവും അവതരിപ്പിക്കുന്ന തരുണി എന്ന സംഗീതനൃത്താവിഷ്ക്കാരവും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.

മലയാളം പാഠശാല, സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്ബ്, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ ഉപവിഭാഗങ്ങൾ, അടങ്ങിയ സാഹിത്യ വിഭാഗത്തിൻ്റെ ഉദ്ഘാടന സമ്മേളന ദിവസമായ ഒക്ടോബർ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പി.വി. രാധാകൃഷ്ണ പിള്ള (പ്രസിഡണ്ട് BKS), വർഗ്ഗീസ് കാരക്കൽ (സെക്രട്ടറി BKS), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം, സെക്രട്ടറി) എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!