മനാമ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ കാൻസർ സൊസൈറ്റി വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച വാക്കത്തണിൽ കാൻസർ കെയർ ഗ്രൂപ് പങ്കാളികളായി. ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി മറിയം ഹുജൈരി, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഫക്രു, മുൻ പൊതുമരാമത്ത് മന്ത്രി ഇസാം ഖലഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, സ്ഥാപകാംഗങ്ങളായ കെ.ടി. സലിം, അബ്ദുൽ സഹിർ, ലേഡീസ് വിങ് കോഓഡിനേറ്റർ ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കാൻസർ കെയർ ഗ്രൂപ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.