മനാമ: വോയ്സ് ഓഫ് മാമ്പയുടെ ആഭിമുഖ്യത്തിൽ നയീം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായിക മേള ബഹ്റൈൻ യൂത്ത് സെന്റർ ഉന്നതാധികാര സമിതി ചെയർമാൻ ഒമ്രാൻ അൽ നജ്ദാവി ഉദ്ഘാടനം ചെയ്തു. പ്രധാന സ്പോൺസർ നജീബ് കടലായി ആശംസ അർപ്പിച്ചു.
അബ്ദുൽനാസർ കേളോത്, മാസിൽ പട്ടാമ്പി, നൗഫൽ, ഇഖ്ബാൽ, ഹാരിസ്, അബ്ദുൽഖാദർ, ശിഹാബ്, വഹീദ്, ശിഹാബ്, ശരീഫ്, ഫസീൽ, ഫൈസൽ, അസ്ഫർ, മജീദ് തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് റയീസ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.