മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട് അനുബന്ധിച്ചുള്ള കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു.
ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കോഴിക്കോട് ഫെസ്റ്റിൽ ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സി. ഷമീം അധ്യക്ഷത വഹിക്കും. കെ പി സി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിക്ക് എം എൽ എ ഉത്ഘാടനം ചെയ്യും. കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി. ടി.അജയ് മോഹൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സീ ടി വി യുടെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇടയിൽ പ്രശസ്‌തരായ അക്ബർ ഖാൻ, കീർത്തന എസ്. കെ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും, തിരുവാതിര, കോൽകളി, ഒപ്പന, നാടൻ പാട്ട് എന്നിവയും പരിപാടിയോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ രാജു കല്ലുംപുറം (ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി &മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ ), ബിനു കുന്നന്താനം (ഒഐസിസി ദേശീയ പ്രസിഡന്റ് ), കെ. സി. ഷമീം (ഒഐസിസി ജില്ലാ പ്രസിഡന്റ് ), ഗഫൂർ ഉണ്ണികുളം (ഒഐസിസി ജനറൽ സെക്രട്ടറി), ലത്തീഫ് ആയംചേരി (ഒഐസിസി വൈസ് പ്രസിഡന്റ്), സുമേഷ് ആനേരി ( ജനറൽ കൺവീനർ ), ചന്ദ്രൻ വളയം, ജലീസ് കെ.കെ, ശ്രീജിത്ത് പാനായി, ഷാഹിർ പേരാമ്പ്ര, പ്രദീപ് മൂടാടി എന്നിവർ പങ്കെടുത്തു.