bahrainvartha-official-logo
Search
Close this search box.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി ബ​ഹ്റൈ​ൻ; വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

pope francis

മ​നാ​മ: നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നായി ബഹ്‌റൈനിൽ എത്തുന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​വുമായി ബന്ധപ്പെട്ട വി​ശ​ദാം​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഔദ്യോഗികമായി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​ന് വൈ​കീ​ട്ട് 4.45ന് ​സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ എ​ത്തി​ച്ചേ​രു​ന്ന മാ​ർ​പാ​പ്പ​ക്ക് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കും. 5.30ന് ​സ​ഖീ​ർ പാ​ല​സി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 6.10ന് ​സ​ഖീ​ർ പാ​ല​സ് മു​റ്റ​ത്ത് സ്വീ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കും. 6.30ന് ​വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ 10 മ​ണി​ക്ക് സ​ഖീ​ർ റോ​യ​ൽ പാ​ല​സ് അ​ൽ ഫി​ദ സ്ക്വ​യ​റി​ൽ ‘കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മ​നു​ഷ്യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്’ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് നാ​ലി​ന് അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 4.30ന് ​സ​ഖീ​ർ പാ​ല​സ് മോ​സ്കി​ൽ മു​സ്‍ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 5.45ന് ​ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ലി​ൽ ക്രൈ​സ്‍ത​വ സ​ഭ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും തു​ട​ർ​ന്ന് സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

ന​വം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ദ്ദേ​ഹം ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന​വം​ബ​ർ ആ​റി​ന് രാ​വി​ലെ 9.30ന് ​മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ പ്രാ​ർ​ഥ​ന​യും 12.30ന് ​സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കും.

ന​വം​ബ​ർ അ​ഞ്ചി​ന് റിഫയിലെ ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ൽ പ​​ങ്കെ​ടു​ക്കാ​നുള്ള ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചിട്ടുണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ www.bahrainpapalvisit.org എ​ന്ന വെ​ബ്സൈ​റ്റി​ലൂടെയാകും പ്രസിദ്ധീകരിക്കുക. ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് ക്വോ​ട്ട സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന ലൈ​വാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്ന് നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​പ്പോ​സ്ത​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ഷ​പ് പോ​ൾ ഹി​ൻ​ഡ​ർ പ​റ​ഞ്ഞു.

സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാൾ സെന്റർ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. 32287172, 32327172, 32027172 എന്നീ നമ്പറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1:30 വരെയും വൈകിട്ട് 3 മുതൽ 5:30 വരെയും അന്വേഷണങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ബന്ധപ്പെടാവുന്നതാണ്.

Papal Mass Ticket Application – General Category – https://docs.google.com/forms/d/e/1FAIpQLSdFyxu5NF6gvC6d1UmEnju_Acra1_-smvZSEpaANtcx9k5uPg/viewform

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!