മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 97ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാര്‍ഗെയെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. താഴെത്തട്ടിൽനിന്നു പ്രവർത്തനം നടത്തി പടിപടിയായി ഉയർന്നുവന്ന ഖാര്‍ഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കഴിയും. മുഴുവൻ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഒന്നിപ്പിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിക്കും.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മഹത്തായ മാതൃക കാണിച്ചുകൊണ്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മറ്റു പാർട്ടികൾക്ക് മാതൃകയായിരിക്കുകയാണ്. നല്ല മത്സരം കാഴ്ചവെച്ച ഡോ. ശശി തരൂരിനെയും ദേശീയ കമ്മിറ്റി അനുമോദിച്ചു. ദീർഘകാലം പാർട്ടിയെ നയിച്ച് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് സോണിയ ഗാന്ധിയെയും ദേശീയ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.